കാര്യവട്ടം ഏകദിനത്തിന് കാണികള്‍ കുറഞ്ഞത് കായിക മന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടി; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം:
മലയാളികളുടെ ആത്മാഭിമാനത്തെ ഇനിയെങ്കിലും ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
പട്ടിണിപാവങ്ങളെ അപമാനിച്ചയാൾ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. മന്ത്രി മാപ്പ് പറയണം.
പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടന്ന പ്രസ്താവന മലയാളികളെ വിഷമിപ്പിച്ചു. കേരള രാഷട്രീയത്തിന്‍റെ വരാന്തയില്‍ നില്‍ക്കുന്ന ഒരാള്‍ ഇത്തരം പരാമര്‍ശം നടത്തുമോ? അഹങ്കാരത്തിന്‍റേയും ധിക്കാരത്തിന്‍റേയും സ്വരമാണ് മന്ത്രിയുടേത്. മലയാളികളെ അപമാനിച്ചതിന്‍റെ സ്വാഭാവിക പ്രതികരണമാണ് കാര്യവട്ടത്ത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യ റണ്‍മല കയറിയിട്ടും കാണികള്‍ കുറഞ്ഞതിനെ ചൊല്ലി രാഷ്ട്രീയ വിവാദം കനക്കുന്ന പാശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ പരാമർശം.
പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന കായികമന്ത്രിയുടെ പ്രസ്താവനയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് കടുത്ത അമര്‍ഷമുണ്ട്.
അതേസമയം മന്ത്രി വി അബ്ദുറഹിമാന്റെ പ്രതികരണം മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്. വിവാദം കളിയെ ബാധിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞെങ്കിലും രാഷ്ട്രീയ വിവാദം തുടരുകയാണ്.
ഇക്കാര്യത്തില്‍ ആരാധകരിലും പ്രതികരണം സമ്മിശ്രമാണ്. കളി അവസാനിച്ചെങ്കിലും വിവാദം ഉടനെങ്ങും അവസാനിക്കുന്ന മട്ടില്ല.
എന്നൽ കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വിരാട് കോലിയും ശുഭ്മൻ ഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കിക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്‍റെ വഴി എളുപ്പമാക്കി.