
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ പഴയ വാട്ടർ ടാങ്കില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി സമീപത്തുനിന്ന് ലഭിച്ച ലെെസൻസിന്റെ ഉടമയായ യുവാവിന്റെ പിതാവ്.
ഡിഎൻഎ പരിശോധന കഴിയാതെ അസ്ഥികൂടം മകന്റേത് ആണോയെന്ന് പറയാൻ കഴിയില്ല. 2017ന് ശേഷം മകനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്നും അവിനാഷ് ആനന്ദിന്റെ പിതാവ് ആനന്ദ് കൃഷ്ണ പറഞ്ഞു.
അസ്ഥികൂടത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയ ഡ്രെെവിംഗ് ലെെസൻസിലെ യുവാവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. അവിനാഷിന്റെ പിതാവില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ അന്വേഷിക്കുകയാണ്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് പൊലീസ് വിവരങ്ങള്‍ എടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂർ തലശേരി ശ്രീവിലാസില്‍ അവിനാഷ് ആനന്ദ് എന്നാണ് സ്ഥലത്തുനിന്ന് കണ്ടെത്തിയ ഡ്രൈവിംഗ് ലൈസൻസില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അസ്ഥികൂടത്തില്‍ നിന്ന് പാന്റ്സും ഷർട്ടുമായിരുന്ന് വേഷമെന്ന് സ്ഥിരീകരിച്ചു. ടാങ്കില്‍ തൂങ്ങിമരിച്ചതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
കുരുക്കിട്ട ഒരു കയർ സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയതാണ് സംശയത്തിന് കാരണം. വാട്ടർ ടാങ്കില്‍ നിന്ന് ബാഗ്,തൊപ്പി,കണ്ണട,ടൈ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. മരിച്ചത് ഐ.ടി പ്രൊഫഷണലാകാമെന്ന സംശയമുണ്ട്. തൂങ്ങിമരിച്ച ശേഷം ശരീരം പൂർണമായി അഴുകി അസ്ഥികള്‍ നിലത്ത് വീണതാകാമെന്നും പൊലീസ് പറയുന്നു.