കാര്യവട്ടം ക്യാമ്പസില്‍ ജാതി അധിക്ഷേപം; സംസ്‌കൃതം മേധാവിക്കെതിരെയായ ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയിൽ കേസെടുത്തു

Spread the love

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ സംസ്‌കൃതം മേധാവിക്കെതിരെ ജാതി അധിക്ഷേപ പരാതിയില്‍ കേസെടുത്തു.

video
play-sharp-fill

ക്യാമ്പസിലെ എസ്‌എഫ്‌ഐ നേതാവും ഗവേഷകനുമായ വിപിൻ വിജയനാണ് അദ്ധ്യാപികയായ വിജയകുമാരിക്കെതിരെ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയത്.എസ്‌സി, എസ്ടി നിയമപ്രകാരമാണ് കേസ്.

അദ്ധ്യാപിക ജാതി പറഞ്ഞ് ആക്ഷേപിക്കുകയും തീസിസില്‍ ഒപ്പിട്ടില്ലെന്നുമാണ് വിദ്യാർത്ഥിയുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സംഭവത്തില്‍ അദ്ധ്യാപികയും പ്രതികരിച്ചിരുന്നു. ഗവേഷക വിദ്യാർത്ഥിയായ വിപിന് വിഷയത്തില്‍ പ്രാവീണ്യമില്ലെന്ന് അദ്ധ്യാപിക വിലയിരുത്തിയിരുന്നു. വിദ്യാർത്ഥിക്ക് ഓപ്പണ്‍ ഡിഫൻസില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ലെന്നും സംസ്കൃതം അറിയില്ലെന്നും വകുപ്പ് മേധാവി കഴിഞ്ഞ മാസം അവസാനം പുറത്തുവിട്ട കത്തില്‍ പറയുന്നുണ്ട്.

സംസ്കൃതം അറിയാത്ത വിദ്യാർത്ഥിക്ക് സംസ്കൃതത്തില്‍ പിഎച്ച്‌ഡി നല്‍കാൻ ശുപാർശ ചെയ്ത എസ്‌എഫ്‌ഐ നേതാവിനെതിരെ പരാതിയും നല്‍കിയിരുന്നു. അദ്ധ്യാപിക വൈസ് ചാൻസിലർക്ക് പരാതി നല്‍കിയിരുന്നു.