കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്ന് വീണ്ടും തെളിയിച്ച് കോട്ടയം: കൊറോണക്കാലത്ത് സേവാഭാരതി വഴി ആട്ടയും കടലയും വിതരണം ചെയ്ത് ലവ് ബീ ട്രാവൽസ് ഉടമ മാതൃകയായി

കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്ന് വീണ്ടും തെളിയിച്ച് കോട്ടയം: കൊറോണക്കാലത്ത് സേവാഭാരതി വഴി ആട്ടയും കടലയും വിതരണം ചെയ്ത് ലവ് ബീ ട്രാവൽസ് ഉടമ മാതൃകയായി

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്നു തെളിയിക്കുന്ന ഒരു പറ്റം മനുഷ്യർ കോട്ടയത്തും..! കൊറോണക്കാലത്ത് തങ്ങളാൽ ആവുന്നതെല്ലാം നൽകി, ദുരിതം നേരിടുന്ന മനുഷ്യർക്ക് സഹായമാകുകയാണ് നന്മയുള്ള ഈ ലോകം. ഇതിന് മാതൃക കാട്ടുകയാണ് പള്ളിക്കത്തോട്ട് ലവ് ബീ ട്രാവൽസ് ഉടമ രാജേഷും കുടുംബവും.

പള്ളിക്കത്തോട് കുറുംകുടി ഭാഗത്തെ 110 ഓളം കുടുംബങ്ങൾക്ക് ആട്ടയും കടലയും വിതരണം ചെയ്താണ് രാജേഷും കുടുംബവും രംഗത്ത് എത്തിയിരിക്കുന്നത്. വിതരണം ചെയ്യുന്നതിനുള്ള സാധനങ്ങൾ സേവാഭാരതി പ്രവർത്തകർക്ക് കൈമാറി. തുടർന്ന് ഇവ ഈ വീടുകളിൽ എത്തിച്ചു നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപും ഇത്തരത്തിൽ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി രാജേഷും കുടുംബവും രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെ കൊറോണയുടെ തുടക്കത്തിൽ തന്നെ രാജേഷ് സന്നദ്ധ സേവനവുമായി രംഗത്തിറങ്ങിയിരുന്നു. സമീപത്തെ വീടുകളിൽ സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണത്തിന് അടക്കം രാജേഷും കുടുംബവും സഹായം നൽകിയിരുന്നു.

വരും ദിവസങ്ങളിലും തങ്ങൾ സഹായവുമായി രംഗത്ത് എത്തുമെന്നു തന്നെയാണ് ഈ കുടുംബം പറയുന്നത്. കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള ഉദ്യമത്തിൽ നാട്ടുകാർ ഒന്നിച്ചു നിൽക്കുന്നതിനു വേണ്ടി തങ്ങളാൽ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്നും ഇവർ പറയുന്നു.