
വൈക്കം: ഒരു കുട്ടികൂടി വേമ്പനാട്ട് കായൽ നീന്തിക്കടന്ന് ലോക റിക്കാർഡിലേക്ക് .
കൈ കാലുകൾ ബന്ധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥി വേമ്പനാട്ട് കായൽ നീന്തി കീഴടക്കി. 11 കിലോമീറ്റർ നീന്തി കടന്നു.കോതമംഗലം കുത്തുകുഴി കിഴക്കേമേക്കൽ സുരേന്ദ്രൻ്റേയും ദിവ്യയുടേയും മകനും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയുമായ
ആദിത്യൻ സുരേന്ദ്രനാണ് ഒരു മണിക്കൂർ 35 മിനിറ്റ് കൊണ്ട് 11 കിലോമീറ്റർ നീന്തി കടന്നത്. രാവിലെ 8.13നു ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവിൽ നിന്നാരംഭിച്ച നീന്തൽ കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിൽ സമാപിച്ചു. വൈക്കം കായലോര
ബീച്ചിലേയ്ക്ക് നീന്തിക്കയറിയ ആദിത്യനെ ഫയർ ഫോഴ്‌സ് അധികൃതർ, പരിശീലകൻ ബിജുതങ്കപ്പൻ, റിട്ട ഫയർ ഓഫീസർ ടി. ഷാജികുമാർ,സ്കൂൾ അധികൃതർ എന്നിവർ ചേർന്നു നോട്ടു മാലയിട്ട് സ്വീകരിച്ചു.കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മുവാറ്റുപുഴ ആറ്റിലായിരുന്നു പരിശീലനം.നീന്തൽ പരിശീലകൻ ബിജു

Whatsapp Group 1 | Whatsapp Group 2 |Telegram Group
തങ്കപ്പനും ഡോൾഫിൻ അക്വാട്ടിക് ക്ലബ് സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ എ.പി. അൻസലും ചേർന്നു നടത്തുന്ന 24-ാമത്തെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിലേക്കാണ് ആദിത്യൻ സുരേന്ദ്രൻ നീന്തി കയറിയത്. ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദ്യമായിട്ടാണ് 11കിലോമീറ്റർ നീന്തി റെക്കോർഡ് നേടുന്നത്. ചേർത്തല കൂമ്പേൽ കരിയിൽ
കടവിൽ ചേന്നംപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷിൻ്റേയും മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാറിന്റെയും സാന്നിധ്യത്തിലാണ് നീന്തൽ ഫ്ലാഫ് ഓഫ് ചെയ്തത്. വൈക്കം കായലോര ബീച്ചിൽ നടന്ന അനുമോദന സമ്മേളനം വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് ഉദ്ഘാടനം ചെയ്തു.
ബേസിൽ സ്കൂൾ മാനേജർ ബാബുമാത്യു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ്, നഗരസഭ കൗൺസിലർ ബിന്ദുഷാജി, ഫയർ സ്റ്റേഷൻ ഓഫീസർ ബിജു,മാർ ബേസിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ്,കോതമംഗലം വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ, പത്താം വാർഡ് മെമ്പർ പി. സുനിമോൾ P, സി.എൻ. പ്രദീപ് കുമാർ, സി.പി. ലെനിൻ, എ.പി. അൻസൽ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.



