
കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി കോടതി തള്ളുകയായിരുന്നു. നിലവിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണ് കേസ് അന്വേഷിക്കുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി.
കരുവന്നൂർ ബാങ്കിലെ മുൻ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. സംസ്ഥാന ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത 21 കേസുകളിൽ 11 എണ്ണത്തിലും കുറ്റപത്രം സമർപ്പിച്ചതായും മറ്റ് കേസുകളിൽ ഫൊറൻസിക് റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കുറ്റപത്രം നൽകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഇതോടെയാണ് വിചാരണ കോടതിയിൽ നടപടികൾ തുടരുന്നതിനാൽ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി വ്യക്തമാക്കിയത്.ക്രൈം ബ്രാഞ്ചിനെ കൂടാതെ കേസ് അന്വേഷണിക്കുന്ന ഇഡിയും കേസിൽ കുറ്റപത്രം നൽകിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group