
ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ ഏഴ് പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.
2006 മുതല്‍ 2011 വരെ കരുവന്നൂർ സഹകരണ ബാങ്കിൻ്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്ന പ്രതികളാണ് മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. എം.വി ജസ്റ്റിൻ, എ.ആർ. പീതാംബരൻ, പുഷ്പരാജൻ ടി.എം, പി.കെ. കുമാരൻ, കെ.കെ. കൃഷ്ണൻ, ഷൺമുഖൻ കെ.വി, കെ.എ.നകുലൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്.
തങ്ങളുടെ കാലയളവില്‍ നിക്ഷേപകര്‍ക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നും നയപരമായ കാര്യങ്ങളിലൊന്നും ഇടപല്‍ നടത്തിയിട്ടില്ലെന്നും മൂന്‍കൂര്‍ ജാമ്യ ഹർജിയില്‍ പറയുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളികൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



