video
play-sharp-fill

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ തുറന്ന കോടതിയിലേക്ക് എത്തിയപ്പോള്‍ പൊലീസുകാര്‍ തടഞ്ഞു. ജഡ്ജിയുടെ അനുമതിയില്ലാതെ കോടതിയില്‍ പ്രവേശിക്കാനാകില്ലെന്ന് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി ശിരസ്തദാറെ മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോഴാണ്, ജഡ്ജിയുമായി സംസാരിച്ചശേഷം മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് അറിയിച്ചത്.

കേസില്‍ ഇന്നലെ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ ജീവനക്കാരന്‍ ജില്‍സിനെയും കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതിയുടെ പരി​ഗണനയിലാണ്.