ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്? നടപടിയെടുക്കാൻ വൈകുന്നത് എന്തുകൊണ്ട് ? സംസ്ഥാന സർക്കാർ ഉന്നയിക്കുന്നത് വിചിത്രമായ വാദം, ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് കൈമാറേണ്ടി വരും; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സംസ്ഥാന പോലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി

Spread the love

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ അന്വേഷണം വൈകുന്നതില്‍ സംസ്ഥാന പോലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി. നാലു വർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.

video
play-sharp-fill

ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്? എന്നിട്ടും നടപടിയെടുക്കാൻ വൈകുന്നത് എന്തുകൊണ്ടാണ്? ഇ ഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം ഇഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകന്‍ പറഞ്ഞു.

സംസ്ഥാന പോലീസ് അന്വേഷണം വൈകുന്നതിനെതിരായ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസന്വേഷണത്തിന് ഒറിജിനൽ രേഖകൾ തന്നെ വേണമെന്ന് സംസ്ഥാന സർക്കാർ വാശിപിടിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണം വൈകുന്നതിന് വിചിത്രമായ വാദമാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു സാധാരണക്കാരുടെ പണമാണ് കൊള്ള ചെയ്യപ്പെട്ടതെന്ന് കോടതി പറഞ്ഞു. വർഷങ്ങൾ നീണ്ട ഇടപാടുകളുടെ അന്വേഷണമാണ് നടത്തേണ്ടതെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ അഭിഭാഷകന്‍, അതിന് സമയം ആവശ്യമായിവരുമെന്ന് പറഞ്ഞു.

ഇപ്പോഴത്തെ നിലയിൽ അന്വേഷണം പൂർത്തിയാകാൻ മൂന്നു മാസത്തെ സമയം വേണ്ടിവരും. അതു കുറച്ചു കൂടിപ്പോയില്ലേ എന്ന് കോടതി ചോദിച്ചു. സിബിഐ അഭിഭാഷകന്‍ കോടതിയിൽ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു.

കരുവന്നൂർ കെ എസ് സി ബി ഐക്ക് കൈമാറണമെന്ന ഹർജി ഗൗരവമായി കാണേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല, അത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.