കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികളായ സിപിഎം നേതാവിനും മുൻ അക്കൗണ്ടൻ്റിനും ജാമ്യം അനുവദിച്ച് ഹൈക്കോടതി; ജാമ്യം ഒരു വർഷത്തിന് ശേഷം

Spread the love

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ  പ്രതികളായ സിപിഎം നേതാവ് സി ആർ അരവിന്ദാക്ഷനും മുൻ അക്കൗണ്ടന്‍റ് സികെ ജിൽസിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ഒരു വർഷത്തിൽ അധികമായി ഇരുവരും റിമാൻഡിലായിരുന്നു.

വടക്കാഞ്ചേരി നഗരസഭാംഗമായ അരവിന്ദാക്ഷൻ ഒരു വ‍ർഷത്തിലേറെയായി ജയിലിലാണ്. അടുത്ത ബന്ധുവിന്‍റെ ചടങ്ങിൽ പങ്കെടുക്കാൻ ഇടയ്ക്ക് ഇടക്കാല ജാമ്യം നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്റിസ് സി എസ് ഡയസാണ് ഇരുവരുടെയും ജാമ്യാപേക്ഷയിൽ വാദം കേട്ടത്.