കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി; തീരുമാനം പ്രത്യേക സാഹചര്യം കണക്കിലെടുത്ത്

Spread the love

ന്യൂഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ രണ്ടുപേർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ 21, 22 പ്രതികളാണിവർ.

video
play-sharp-fill

ജിതാ ഭാസ്‌കർ, ശ്രീലത എന്നിവർക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതിയും ബാങ്കിന്റെ മുൻ മാനേജരുമായ ബിജുവിന്റെ ഭാര്യയാണ് ജിതാ ഭാസ്‌കർ. കേസിലെ മൂന്നാം പ്രതിയും സീനിയർ അക്കൗണ്ടന്റും ആയ ജിൽസിന്റെ ഭാര്യയാണ് ശ്രീലത.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആണ് ജാമ്യം അനുവദിക്കുന്നത് എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ ജാമ്യ ഉത്തരവ് കേസിലെ മറ്റ് പ്രതികൾക്ക് ബാധകമായിരിക്കില്ലെന്ന് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group