കാരൂർ നീലകണ്ഠപ്പിള്ളയുടെ അമ്പതാം ചരമവാർഷികാചരണവും ഹൈസ്‌കൂള്‍ വിദ്യാർത്ഥികളുടെ കാരൂരിന്റെ കഥാപ്രപഞ്ചം എന്ന വിഷയത്തില്‍ പ്രസംഗമത്സരവും 28 ന് ഏറ്റുമാനൂരിൽ

Spread the love

ഏറ്റുമാനൂർ : കാരൂർ നീലകണ്ഠപ്പിള്ളയുടെ അമ്പതാം ചരമവാർഷികാചരണവും, ഹൈസ്‌കൂള്‍ വിദ്യാർത്ഥികളുടെ കാരൂരിന്റെ കഥാപ്രപഞ്ചം എന്ന വിഷയത്തില്‍

പ്രസംഗമത്സരവും 28 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജനകീയ വികസന സമിതി ഓപ്പണ്‍ ഹാളില്‍ നടക്കും.

മോൻസ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എം.ജി വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദ് കുമാർ, ഡോ.എം.ജി ബാബുജി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരി ഏറ്റുമാനൂർ ആമുഖ പ്രഭാഷണം നടത്തും. ബി.രാജീവ് അദ്ധ്യക്ഷത വഹിക്കും. ടിനോ ഗ്രേസ് തോമസ് മുഖ്യപ്രഭാഷണം നടത്തും. മോഹൻ കുമാർ മംഗലത്ത് നന്ദി പറയും.