
ചെന്നൈ: കരൂർ ആള്‍ക്കൂട്ട ദുരന്തത്തില്‍ വിജയ്ക്കും ഡിഎംകെ സർക്കാരിനും ഇന്ന് നിർണായകം.
അന്വേഷണം സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്ന ടിവികെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും.
സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാൻ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയ്ക്കെതിരെ കോടതി പരാമർശങ്ങള്‍ ഉണ്ടായാല്‍ സർക്കാർ പ്രതികരണം എങ്ങനെ ആകുമെന്നതില്‍ ആകാംക്ഷ ശക്തമാണ്. കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇന്ന് പരിക്കേറ്റവരെ കാണും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുരന്തത്തില്‍ 40 ജീവനുകളാണ് പൊലിഞ്ഞത്. ചികിത്സയിലുള്ള 100ലേറെ പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
ടിവികെ കരൂർ റാലി ദുരന്തം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും മൗനം തുടർന്ന് കരൂരില്‍ ടി.വി.കെ അധ്യക്ഷനും സൂപ്പർ താരവുമായ വിജയ്. തന്നെ കാണാനും കേള്‍ക്കാനും എത്തിയവർ പിടഞ്ഞ് വീഴുന്നത് കണ്ടിട്ടും അതിവേഗം സ്വന്തം വീട്ടിലേക്ക് മടങ്ങിയ നടപടിയാണ് വിമർശനങ്ങള്‍ക്ക് ഇടയാക്കുന്നത്. സംഭവത്തില്‍ ടി.വി.കെയുടെ രണ്ട് സംസ്ഥാന നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.




