കോട്ടയം മെഡിക്കൽ കോളേജിൽ: കാരുണ്യ ആരോഗ്യ ഇൻഷുറൻസ് സുരക്ഷാപദ്ധതി അട്ടിമറിക്കപ്പെടുന്നു

Spread the love

 

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കാരുണ്യആരോഗ്യ ഇൻഷുറൻസ് സുരക്ഷാ പദ്ധതി(കാസ്പ്) അട്ടിമറിക്കപ്പെടുന്നു.മുൻ വർഷങ്ങളിൽ നിലനിന്നിരിന്ന ആർ എസ് ബി വൈ യുടെ ഗൈഡ് ലൈൻ നിർദ്ദേശങ്ങളാണ് തുക വിനിയോഗിക്കുന്നതിന് കാസ്പ് ഇപ്പോഴും പിൻതുടരുന്നത്.

ആർഎസ്ബി വൈ ൽ നിന്ന് സർക്കാർ കാസ്പിലേക്ക് മാറിയതിനു ശേഷം കാസ്പിന് ഗൈഡ് ലൈൻ ഇല്ലാതിരുന്നതാണ് സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കപ്പെടുവാൻ കാരണമായി പറയുന്നത്.പദ്ധതിയിൽ അനുവദിക്കപ്പെടുന്ന തുകയുടെ 20% രോഗികൾക്കുള്ള മരുന്നു കളും കൺസ്യൂമബിൾ എന്നിവയ്ക്കും(ആവശ്യമെങ്കിൽ ഇത് 40% വരെ ഉയർത്താം) 20% ഈ വിഭാഗം കൈകാര്യം ചെയ്യുന്നജീവനക്കാർക്കും ബാക്കി തുക ആശുപത്രിയുടെ ചെറിയ തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാമെന്നാണ് വ്യവസ്ഥ.

എന്നാൽ അമിതമായ നിയമനങ്ങൾ ഈ ചികിഝാപദ്ധതിയെ താളം തെറ്റിക്കുന്നതായി ആക്ഷേപ ങ്ങൾ ഉയർന്നിട്ടുണ്ട്. വ്യവസ്ഥ ലംഘിച്ച് ജീവനക്കാരെ നിയമിക്കുന്നത് മൂലം സർക്കാർ അനുവദിക്കപ്പെടുന്ന പദ്ധതിയുടെ ഏകദേശം 60% വും ജീവനക്കാരുടെ ശമ്പളത്തിന് വിനിയോഗിക്കപ്പെടുകയാണ്.ശേഷിക്കുന്നതുക ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയതിനാൽ നിർദ്ധനരായ രോഗികളെ സൗജന്യമായി ചികിത്സിക്കുവാൻ
സർക്കാർ തയ്യാറാക്കിയ പദ്ധതിയിൽ നിന്നും ആനുകൂല്യം ലഭിക്കാതെ രോഗികൾ പുറത്താക്കപ്പെടുന്ന സംഭവമാണ് നിത്യേന ആശുപത്രിയിൽ നടന്നുകൊണ്ടിരിക്കുന്നത്.
വർഷങ്ങളായി മരുന്ന് കമ്പനികൾ, ഏജൻ്റുമാർ എന്നിവരിൽനിന്നും മരുന്നു കളും ശസ്ത്രക്രീയാ അനുബന്ധ സാധനങ്ങളും കടമായി വാങ്ങിയ തുക കാസ്പ് ഫണ്ടിൽ നിന്നും നൽകാൻ കഴിഞ്ഞിട്ടില്ല.ഈ ഇനത്തിൽ മാത്രം 140 കോടി രൂപയാണ് കടബാദ്ധ്യത.

.അതുകൊണ്ടാണ് നിർദ്ധന രോഗികൾക്ക് സൗജന്യ ചികിത്സ നൽകാൻ കഴിയാതെ ആശുപത്രിയിൽ നിന്നും പറഞ്ഞു വിടുന്നത്.അഥവാ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയ്ക്ക് രോഗി തയ്യാറാണെങ്കിൽ സ്വകാര്യ ആശുപത്രിക്ക് സമാനമായ തുക കെട്ടിവയ്ക്കണം.മറ്റൊരു നിർദ്ദേശമുള്ളത് ശസ്ത്രക്രീയ ആവശ്യമായ രോഗികൾ സർജറിക്കും മറ്റ് അനുബന്ധ ഉപകരണങ്ങളും മരുന്നുകളും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുകയും ഇതിൻ്റെ ബിൽ കാസ്പയുടെ വിഭാഗത്തിലെത്തി രോഗിയുടെ അക്കൗണ്ട് മറ്റു രേഖകളും ( ചിലവായതുകയുടെ രേഖകൾ) ഏല്പിക്കുക.

കാസ് പ് ഫണ്ടിൽ തുക വരുന്നതനുസരിച്ച് പിന്നീട് രോഗിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുമെന്നാണ് എൻ എച്ച് എം ൻ്റെ മെഡിക്കൽ കോളേജ്അധികൃതർ പറയുന്നത്.എന്നാൽകുറെ വർഷങ്ങളായി ഒരാൾക്ക് പോലും ചികിത്സയ്ക്ക് ചെലവഴിച്ച പണം തിരികെ ലഭിച്ചിട്ടില്ല.നിർദ്ധനരായ രോഗികൾക്ക് സർക്കാർ നൽകുന്ന സൗജന്യ ചികിത്സ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്നില്ല.

ശസ്ത്രക്രീയ ആവശ്യമായ രോഗികൾക്ക് ലക്ഷകണക്കിന് രൂപ നൽകി ചികിത്സ നടത്തുവാൻ കഴിയാത്തതിനാൽ ആശുപത്രിയിൽ നിന്നും രോഗികളെ പറഞ്ഞു വിടുന്ന ഗുരുതരമായ സംഭവങ്ങൾ ഉണ്ടായിട്ടും ബന്ധപെട്ട അധികൃതർ മൗനം അവലംബിക്കുകയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്