
സ്വന്തം ലേഖിക
മൂവാറ്റുപ്പുഴ: കാരുണ്യ പ്ലസ് ലോട്ടറി യുടെ ഒന്നാം സമ്മാനം ആസാം സ്വദേശിയ്ക്ക് . കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ആന്ധ്രാ സ്വദേശിയായ അലാലുദ്ദിനെ തേടിയെത്തിയത് .അസാമിലെ നഗോണ്‍ സ്വദേശിയാണ് അലാലുദിൻ .പതിനഞ്ച് വർഷമായി ഇയാൾ കേരളത്തിലാണ് താമസം .
മൂവാറ്റുപുഴയിൽ തടി പണി ചെയ്താണ് അലാലുദിൻ കുടുംബം നോക്കുന്നത് .ഭാര്യയും 2 മക്കളുമടങ്ങുന്ന അലാലുദിനിന്റെ കുടുംബമുള്ളത് ആസാമിലാണ് . നടന്നു ലോട്ടറി വില്‍ക്കുന്ന ആളില്‍ നിന്നുമാണ് അലാലുദ്ദീന്‍ കഴിഞ്ഞ ദിവസം ടിക്കറ്റെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
80 ലക്ഷം കൈയിലെത്തിയതിന്റെ പരിഭ്രമത്തിൽ അലാലുദ്ദീന്‍ ആദ്യം പോയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. മൂവാറ്റുപ്പുഴ സ്റ്റേഷനിലെത്തി പൊലീസുകാരോട് കാര്യം അവതരിപ്പിച്ചു . ലോട്ടറിയും തിരിച്ചല്‍ രേഖകളും പരിശോധിച്ച ശേഷം അവരാണ് അലാലുദ്ദീനെ ബാങ്ക് ഒഫ് ബറോഡയുടെ മൂവാറ്റുപുഴ ശാഖയിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
നടപടികളെല്ലാം ഉടൻ തീർക്കുമെന്ന് ബാങ്ക് അധികൃതർ ഉറപ്പ് നല്‍കിയതായി അലാലുദ്ദീന്‍ പറഞ്ഞു .ഉടൻ ആസാമിലെത്തി ഭാര്യയും മക്കളുമായി സന്തോഷം പങ്കിടാനുള്ള തിടുക്കത്തിലാണ് അലാലുദിൻ