
പൊൻകുന്നം : ഇന്നലെ നറുക്കെടുത്ത കാരുണ്യ കെ.ആർ 713 ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരുകോടി രൂപ പൊൻകുന്നത്ത് വിറ്റ ടിക്കറ്റ്. പൊൻകുന്നം ബസ് സ്റ്റാൻഡിലെ ഗണേശ ലക്കി സെന്ററിൽ നിന്ന് വിറ്റ കെ.എൻ 195227 ടിക്കറ്റിനാണ് സമ്മാനം.
ഇളംകുളം സ്വദേശിയായ വില്പനക്കാരൻ സിജിമോനാണ് ഗണേശ സെന്ററിൽ നിന്ന് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. സമ്മാന അർഹനെ കണ്ടെത്തിയിട്ടില്ല.