video
play-sharp-fill

കരുനാഗപ്പള്ളിയിലെ ലഹരിക്കടത്ത്: പാര്‍ട്ടിയില്‍ തനിക്കെതിരെ നീക്കം നടക്കുന്നതായി കേസില്‍ ആരോപണ വിധേയനായ എ.ഷാനവാസിന്റെ കത്ത്; മുൻമന്ത്രി ജി.സുധാകരന്‍ ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍, പി.പി.ചിത്തരഞ്ജന്‍ എംഎൽഎ എന്നിവര്‍ക്കെതിരെയാണ് കത്തിലെ പരാമർശം

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: കരുനാഗപ്പള്ളിയിലെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ തനിക്കെതിരെ നീക്കം നടക്കുന്നതായി കേസില്‍ ആരോപണ വിധേയനായ എ.ഷാനവാസിന്റെ കത്ത്. മുൻമന്ത്രി ജി.സുധാകരന്‍ ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍, പി.പി.ചിത്തരഞ്ജന്‍ എംഎൽഎ എന്നിവര്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് ഷാനവാസ് ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിക്ക് നല്‍കിയ കത്തിലെ ആരോപണം.

അനധിക‍ൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക നേതാവ് പൊലീസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) തനിക്കെതിരെ പരാതി നല്‍കിയത് ഈ നേതാക്കളുടെ പ്രേരണയാലാണെന്നും കത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്ത് കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കൈമാറും. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ പിടിയിലായ വാഹനത്തിന്റെ ഉടമയായ ഷാനവാസിനെ സിപിഎമ്മിൽനിന്ന് നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.