video
play-sharp-fill

കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്: സന്തോഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ മുഖ്യപ്രതി പൊലീസ് പിടിയിൽ;  പിടിയിലായത് പ്രാദേശിക സിപിഎം നേതാവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തതോടെ; ഇതോടെ  കേസിൽ അറസ്റ്റിലായവരുട എണ്ണം ഏഴായി

Spread the love

കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് വധക്കേസിൽ മുഖ്യപ്രതിയായ പങ്കജ് മേനോൻ പൊലീസ് പിടിയിലായി. കല്ലമ്പലത്തു നിന്ന് പിടികൂടിയെന്നാണ് പൊലീസ് പറയുന്നതെങ്കിലും പ്രതി കീഴടങ്ങിയതാണെന്നും വിവരമുണ്ട്.

പങ്കജിനെ കണ്ടെത്താനുള്ള വഴി തേടി ക്ളാപ്പനയിലെ പ്രാദേശിക സിപിഎം നേതാവിനെ അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്‌തിരുന്നു. തുടർന്നാണ് പങ്കജ് കീഴടങ്ങുന്നതിൽ ധാരണയായത്. സന്തോഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് പങ്കജ് ആണെന്നാണ് പൊലീസ് കണ്ടെത്തൽ.

കേസിൽ ഇതോടെ അറസ്‌റ്റിൽ ആയവരുടെ എണ്ണം ഏഴായി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള നാലു പേരും പ്രതികളെ സഹായിച്ച രണ്ടുപേരും കഴിഞ്ഞദിവസങ്ങളിൽ പിടിയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു പ്രധാന പ്രതിയായ അലുവ അതുലും കൊലയാളി സംഘത്തിൻ്റെ കാർ ഓടിച്ചിരുന്ന സാമുവേലുമാണ് ഇനി പിടിയിലാകാനുള്ളത്.