
കരുനാഗപ്പള്ളി: ബിജെപി അനുഭാവിയായ യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി അധിക്ഷേപിച്ചു. നഗരസഭ മുൻ ചെയർമാൻ പടിപ്പുര ലത്തീഫിനെതിരേ പരാതിയിൽ പോലീസ് കേസെടുത്തു. ഡിസംബർ 12-ന് രാത്രി 7.30-ന് ആയിരുന്നു സംഭവം.
ഭാര്യയെ പേരെടുത്തു വിളിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് അധിക്ഷേപിച്ചതെന്നും ബിജെപി അനുഭാവികളായ സ്ത്രീകളെ മൊത്തത്തിൽ ആക്ഷേപം പറഞ്ഞതായും പരാതിയിൽ പറയുന്നു.
അതേസമയം, പരാതിക്കാരിയായ യുവതിക്കെതിരേ പടിപ്പുര ലത്തീഫും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിലും കേസെടുത്തു. വീടിന് മുന്നിലൂടെ സ്കൂട്ടറിൽ വരികയായിരുന്ന പരാതിക്കാരിയായ യുവതി സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന തന്റെ ഭാര്യയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായിട്ടാണ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


