കരുനാഗപ്പള്ളി ബാറിൽ മോഷണം: മദ്യപിക്കാനെത്തിയയാളുമായി സൗഹൃദം സ്ഥാപിച്ച് കൂടുതൽ മദ്യം നൽകി അബോധാവസ്ഥനാക്കി സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ

Spread the love

 

കൊല്ലം: കരുനാഗപ്പള്ളിയിൽ ബാറിൽ മദ്യപിക്കാനെത്തിയയാളുടെ സ്വർണ്ണാഭരണം മോഷ്‌ടിച്ച യുവാവ് പിടിയിൽ. വള്ളികുന്നം സ്വദേശി രാജീവാണ് പിടിയിലായത്.

 

തിങ്കളാഴ്‌ച രാത്രി 9 മണിയോടെയാണ് കരുനാഗപള്ളി അരമത്തുമഠത്തിലുള്ള ബാറിൽ 52 കാരനായ ഡേവിഡ് ചാക്കോ എത്തിയത്. മദ്യം വാങ്ങാൻ പോക്കറ്റിൽ നിന്നും പണം എടുക്കുന്നതിനിടയിൽ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ അടങ്ങിയ പൊതി രാജീവിന്റെ ശ്രദ്ധയിൽപ്പെട്ടു.

 

തുടർന്ന് ആഭരണം തട്ടിയെടുക്കാൻ ഡേവിഡിനോട് സൗഹൃദം സ്ഥാപിച്ച് കൂടുതൽ മദ്യം വാങ്ങി നൽകി അബോധാവസ്ഥയിലാക്കി. വീണ്ടും മദ്യം വാങ്ങുന്നതിനായി ഡേവിഡിന്റെ പോക്കറ്റിൽ നിന്ന് പണം എടുക്കുകയാണെന്ന വ്യാജേന ആഭരണങ്ങൾ അടങ്ങിയ പൊതി മോഷ്ടിച്ചു. ശേഷം ബാറിൽ നിന്ന് കടന്നുകളഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഡേവിഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി. ബാറിലെയും സമീപത്തെയും സി. സി. ടി. വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജീവിനെ പിടികൂടിയത്. ഇയാൾ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.