video
play-sharp-fill
കരുനാഗപ്പള്ളി ലഹരിക്കടത്ത്; എ ഷാനവാസിനെതിരെ പാർട്ടിക്ക് മുമ്പിൽ തെളിവില്ലെന്ന് സജി ചെറിയാൻ; ആരോപണവിധേയനായ സിപിഐഎം നേതാവിനെ പിന്തുണച്ച് മന്ത്രി

കരുനാഗപ്പള്ളി ലഹരിക്കടത്ത്; എ ഷാനവാസിനെതിരെ പാർട്ടിക്ക് മുമ്പിൽ തെളിവില്ലെന്ന് സജി ചെറിയാൻ; ആരോപണവിധേയനായ സിപിഐഎം നേതാവിനെ പിന്തുണച്ച് മന്ത്രി

സ്വന്തം ലേഖകൻ

കൊല്ലം: കരുനാഗപ്പള്ളി ലഹരിക്കടത്തിൽ ആരോപണവിധേയനായ ഷാനവാസിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. എ ഷാനവാസിനെതിരെ നിലവിൽ പാർട്ടിക്ക് മുമ്പിൽ തെളിവില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. വാഹനം വാടകയ്ക്ക് കൊടുക്കുന്നതിന്റെ തെളിവുകൾ ഷാനവാസ് തന്നെ മാധ്യമങ്ങളെ കാണിച്ചു. ഷാനവാസ് വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. തെറ്റായ രീതിയിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ നീങ്ങിയാൽ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആലപ്പുഴയിലെ സിപിഐഎമ്മിൽ സംഭവവുമായി ബന്ധപ്പെട്ട് വിഭാഗീയത രൂപപ്പെട്ടു. ലഹരികടത്ത് കേസിൽ ആരോപണവിധേയനായ സിപിഐഎം നേതാവ് എ ഷാനവാസിനെ പുറത്താക്കണമെന്ന് ജില്ലാ സെക്രട്ടറിയുടെ നിലപാട് സെക്രട്ടറിയേറ്റിലെ തള്ളി. ഷാനവാസിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷണഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാക്കൾ എന്‍ഫോഴ്സ്മെന്‍റ് ഡയ്റക്ടറേറ്റിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉൾപ്പടെ നാലുപേരാണ് ലഹരി കടത്ത് കേസിൽ ഷാനവാസിനെ പുറത്താക്കണമെന്ന് സെക്രട്ടറിയേറ്റിൽ ആവശ്യപ്പെട്ട്. പ്രതിച്ചേർക്കാത്ത പശ്ചാത്തലത്തിൽ പുറത്താക്കാൻ പറ്റില്ലെന്ന് ഭൂരിപക്ഷ അംഗങ്ങളും നിലപാട് സ്വീകരിച്ചതോടെ ജില്ല സെക്രട്ടറിയുടെ ആവശ്യം തള്ളി.

കഴിഞ്ഞ സമ്മേളന കാലയളവിൽ ഉണ്ടായ വിഭാഗയീയതയുടെ കൊടി വീണ്ടും ആലപ്പുഴയിൽ ഉയരുന്നുയെന്ന സുചനയാണിത്. അതേസമയം തന്നെ മനഃപൂർവം കേസിൽ കുടുക്കാൻ ശ്രമിച്ചതായി സംശയിക്കുന്നുയെന്ന് ഷാനവാസ്‌ പ്രതികരിച്ചു.