video
play-sharp-fill

കരുനാഗപ്പള്ളിയിലെ ലഹരിക്കടത്ത് കേസ്; ലോറി വാടകയ്ക്കെടുത്ത ജയനെ കണ്ടെത്താനായില്ല;  തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസ്

കരുനാഗപ്പള്ളിയിലെ ലഹരിക്കടത്ത് കേസ്; ലോറി വാടകയ്ക്കെടുത്ത ജയനെ കണ്ടെത്താനായില്ല; തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : കരുനാഗപ്പള്ളിയിലെ ലഹരി കടത്ത് കേസിൽ ലോറി വാടകയ്ക്കെടുത്ത ഇടുക്കി സ്വദേശി ജയൻ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസ് . ജയന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.

എന്നാൽ ജയനിലേക്ക് പൊലീസ് അന്വേഷണം നീണ്ടത് ഏറെ വൈകിയാണെന്ന ആരോപണം ഉയരുന്നുണ്ട്. കേസിലെ പ്രധാനികളെ രക്ഷപെടാൻ പൊലീസ് സഹായിക്കുന്നുവെന്നാണ് പ്രധാന ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം വാടകയ്ക്ക് നൽകിയിരിക്കുയാണെന്നാണ് രണ്ടാമത്തെ ലോറിയുടെ ഉടമയായ അൻസർ നൽകിയ മൊഴി. ഇക്കാര്യം ശരിയാണോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

ലോറി വാടകയ്ക്ക് കൊടുത്ത
സിപിഎം നേതാവായ ഷാനവാസിന്റെ മൊഴിയിൽ ഇയാൾക്ക് വാടകക്കരാ‍ർ തയ്യാറാക്കി നൽകിയ അഭിഭാഷക, മുദ്രപത്രം നൽകിയ ആൾ എന്നിവരെ മൊഴി എടുക്കാനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.

.