
ഈരാറ്റുപേട്ട: കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി നാടിന്റെ ജീവകാരുണ്യ മേഖലയിൽ നിസ്വാർത്ഥ സേവനം ചെയ്തു വരുന്ന കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ സംരംഭമായ ഫിസിയോതെറാപ്പി യൂണിറ്റിന്റെയും, നിർമ്മാണം പൂർത്തീകരിച്ച പുതിയ ബ്ലോക്കിന്റെയും ഉദ്ഘാടനം സെപ്റ്റംബർ 12 ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ നിർവഹിക്കും.
വൈകുന്നേരം 4 മണിക്ക് വെട്ടിപ്പറമ്പ് സെഞ്ച്വറി സ്റ്റപ്പൽസ് ഓഡിറ്റോറിയത്തിൽ കുടുംബ സംഗമത്തോടെ പരിപാടികൾ ആരംഭിക്കും. ഏഴ് മണിക്ക് നടക്കുന്ന സമ്മേളനം ആന്റോ ആന്റണി എം.പി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, മത സാമൂഹിക നേതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിന് പുറമേ പാലിയേറ്റീവ് കുടുംബ സംഗമവും, കലാ വിരുന്നും ഉണ്ടായിരിക്കുമെന്ന്ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരുണ ചെയർമാൻ എൻ.എ.എം ഹാറൂൺ, സെക്രട്ടറി കെ.എച്ച് നാസർ, സ്വാഗത സംഘം ചെയർമാൻ ഹാഷിർ നദ് വി എന്നിവർ സംസാരിച്ചു.