കരുണ സംഗീത നിശ : സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ; പണം നൽകാൻ കാലതാമസം വരുത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കരുണ സംഗീതനിശ പരിപാടിയിൽ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പരിപാടിയിൽ 3978 പേർ പങ്കെടുത്തെന്നും ഇതിൽ 3070 പേർ സൗജന്യമായാണ് പരിപാടി കണ്ടതെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിന്നും കണ്ടെത്തി . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ കാലതാമസം വരുത്തിയതിലാണ് സംഘാടകർക്ക് വീഴ്ച്ച പറ്റിയത്.
ഇത് സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് അന്വേഷണ സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രളയ ഫണ്ടിലേക്ക് പണം ശേഖരിക്കാൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച കരുണ സംഗീത നിശയിൽ സംഘാടകർ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ഉയർന്നുവന്ന പ്രധാന ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംഘടാകർ സാമ്പത്തികമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് വിലയിരുത്തൽ.621970 ലക്ഷം രൂപ മാത്രമാണ് ടിക്കറ്റ് വിൽപനയിലൂടെ ലഭിച്ചത് .സംഘാടകർക്ക് 21 ലക്ഷത്തോളം രൂപ പരിപാടിയിൽ ചെലവായതായാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.