കറുകച്ചാലില്‍ യുവതി കാറിടിച്ച്‌ മരിച്ചത് കൊലപാതകം ; യുവതിയെ ഇന്നോവ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് കാഞ്ഞിരപ്പള്ളിക്കാരനായ സുഹൃത്ത്

Spread the love

ചങ്ങനാശ്ശേരി: കറുകച്ചാലില്‍ കാറിടിച്ച്‌ യുവതി മരിച്ചത് കൊലപാതകം. യുവതിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച്‌ കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കൂത്രപ്പള്ളി സ്വദേശിനിയായ നീതു ആർ.നായരാണ് ദാരുണമായി മരിച്ചത്. കറുകച്ചാല്‍ വെട്ടിക്കലുങ്കിലെ വാടക വീടിനു സമീപമുള്ള ഇടവഴിയില്‍ വച്ചായിരുന്നു അപകടം.

ചങ്ങനാശ്ശേരിയിലെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു നീതു. രാവിലെ ജോലിയ്ക്ക് പോകാനായി  ഇറങ്ങിയ നീതുവിനെ ഇന്നോവ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടം കണ്ട നാട്ടുകാർ  കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയും ഭർത്താവും പിണങ്ങി കഴിയുകയാണ്. ഇവരുടെ കാഞ്ഞിരപ്പള്ളിക്കാരനായ  സുഹൃത്ത് അൻഷാദ് ആണ് കൊലപാതകം നടത്തിയത് എന്നാണ് ലഭിക്കുന്ന സൂചന.  യുവതിയുടെ സുഹൃത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് അപകടമെന്നാണ് പൊലീസ് സംശയിക്കുന്നത്

കൊലപാതകം നടത്തിയ  കാറിന്റെ നമ്പർ ലഭിച്ചതിനെ തുടർന്ന് കറുകച്ചാല്‍ എസ്.എച്ച്‌.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.