video
play-sharp-fill

ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയുടെ കീഴിൽ നിന്നും കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധി മാറ്റരുതെന്ന് കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മറ്റി

ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയുടെ കീഴിൽ നിന്നും കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധി മാറ്റരുതെന്ന് കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മറ്റി

Spread the love

ചങ്ങനാശേരി: ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയുടെ കീഴിൽ നിന്നും കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധി മാറ്റരുതെന്ന് കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മറ്റി.

ജബൽപൂർ രൂപതയിലെ വൈദികരെയും ക്രൈസ്തവരെയും മർദ്ദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോ​ഗം ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോ​ഗം അഡ്വ ജോബ് മൈക്കിൾ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ, പ്രേംചന്ദ് മാവേലി, ജോൺസൺ അലക്സാണ്ടർ, എം എ മാത്യു, സണ്ണി ചങ്ങംങ്കേരി, ജോർജ് വാണിയപുരയ്ക്കൽ, ജോയി പള്ളിയ്ക്കാപറമ്ബിൽ ജോമോൻ തോട്ടാശ്ശേരി, ഫ്രാൻസിസ് പാണ്ടിച്ചേരി, ബാബു കുരിശുമൂട്ടിൽ, ഷാജി പുളിമുട്ടിൽ, സോണി പുത്തൻപറമ്ബിൽ, ജോസി കല്ലുകളം, സാജൻ അലക്സ്, ജയിംസ് കുര്യാക്കോസ്, ബെന്നി ഗോപിദാസ്, ബിജു പാണ്ടിച്ചേരി, മോളി ജോസഫ്, മിനി റെജി, സജി ജോൺ, ഡിനു ചാക്കോ മണ്ഡലം പ്രസിഡൻ്റുമാരായ കുര്യാക്കോസ് പുന്നവേലി, അഗസ്റ്റ്യൻ കെ ജോർജ്, റ്റിറ്റി ജോസ്, ഷാജി കോലേട്ട്, വിജി സുരേഷ് ബാബു ജോയിച്ചൻ പീലിയാനിയ്ക്കൽ, റോയി മാറാട്ടുകളും, പി എ മാത്യു ജോസഫുട്ടികളത്തിൽ, ജോസുകുട്ടികണ്ണന്തറ, ജോസുകുട്ടി കവലയ്ക്കൽ,ആന്റപ്പൻ മറ്റത്തിൽ, ചാക്കോച്ചൻ മെതിക്കളം, നിജോ ഐസക്ക്, ജിൻ്റോ കല്ലുകളം, ഷാജി മരങ്ങാട്ട്, സാജു മഞ്ചേരിക്കളം, അഡ്വ അനിൽ വർഗീസ്, പി.എം പുന്നൂസ് എന്നിവർ പ്രസംഗിച്ചു.