play-sharp-fill
കാപ്പ ചുമത്തി ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു ; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കറുകച്ചാൽ പോലീസ്

കാപ്പ ചുമത്തി ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു ; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കറുകച്ചാൽ പോലീസ്

കോട്ടയം : കാപ്പ ലംഘിച്ച പ്രതിയെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കറുകച്ചാൽ എൻ.എസ്.എസ് ലയം മുതുമരത്തിൽ വീട്ടിൽ മെൽബർട്ട് മാത്യു (23) നെയാണ് കാപ്പ നിയമം ലംഘിച്ചതിന് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

കറുകച്ചാൽ, പാമ്പാടി എന്നീ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, അടിപിടി, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു.

എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കറുകച്ചാൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശോഭ് കെ.കെ, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ, സുരേഷ്, ശിവപ്രസാദ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.