സ്കൂളിൽ പോവുകയായിരുന്ന പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു കറുകച്ചാൽ പോലീസ്
കറുകച്ചാൽ : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി മുളേക്കുന്ന് കിഴക്കേക്കര വീട്ടിൽ നിബു വർഗീസ് (38) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്കൂളിലേക്ക് പോകുന്ന സമയം വഴിയിൽ വച്ച് പെൺകുട്ടിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
അതിജീവതയുടെ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ വിജയകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
Third Eye News Live
0