പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; പോക്സോ കേസിൽ കറുകച്ചാൽ സ്വദേശിയായ വയോധികന് 18 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

Spread the love

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ വയോധികനായ പ്രതിക്ക് 18 വർഷം തടവും, 90,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.

video
play-sharp-fill

കറുകച്ചാൽ കൂത്രപള്ളി മിസംപടി ഭാഗത്ത് പടനിലം വീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ജോർജ് വർഗീസ് (64) നെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ ) കോടതി ശിക്ഷ വിധിച്ചത്.

ജഡ്ജി പി.എസ് സൈമയാണ് വിധി പ്രസ്താവിച്ചത്. ഇയാള്‍ 2022 – ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, അന്നത്തെ ചങ്ങനാശ്ശേരി ഡിവൈഎസ്പി ആയിരുന്ന ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. വിധിയിൽ പിഴ അടയ്ക്കാത്ത പക്ഷം ഒന്‍പത് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.