video
play-sharp-fill

വഴിത്തർക്കം: കറുകച്ചാലിൽ വീട്ടമ്മയെ അയൽവാസികൾ കല്ലിനിടിച്ച് പരിക്കേൽപ്പിച്ചു; നാലു പേർക്കെതിരെ കേസ്

വഴിത്തർക്കം: കറുകച്ചാലിൽ വീട്ടമ്മയെ അയൽവാസികൾ കല്ലിനിടിച്ച് പരിക്കേൽപ്പിച്ചു; നാലു പേർക്കെതിരെ കേസ്

Spread the love

ക്രൈം ഡെസ്ക്

കോട്ടയം: വഴിത്തർക്കത്തെ തുടർന്ന് അയൽവാസികൾ വീട്ടമ്മയെ കല്ലിനിടിച്ച് പരിക്കേൽപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കറുകച്ചാൽ പരുത്തിമ്മൂട് സ്വദേശി സുജിത്ത് കുമാറിന്റെ ഭാര്യ സവിത (40)യെ ആണ് പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിൽ ഇവരുടെ അയൽവാസികളായ മാത്യു , ജോയി , ലീലാമ്മ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു ആക്രമ സംഭവങ്ങൾ. പത്തു വർഷത്തിലേറെയായി , രണ്ടു വീട്ടുകാരും തമ്മിൽ വഴിത്തർക്കം നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ഉച്ചയോടെ രണ്ടു വീട്ടുകാരും തമ്മിൽ വഴിയെച്ചൊല്ലി തർക്കമുണ്ടായി. പരസ്പരം വാക്കേറ്റം ഉണ്ടാകുകയും ഒടുവിൽ ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കരിങ്കല്ല് ഉപയോഗിച്ചുള്ള ആക്രമണത്തിൽ സവിതയുടെ തലയ്ക്ക് മാരകമായി പരിക്കേറ്റു. രക്തത്തിൽ കുളിച്ച് കിടന്ന സവിതയെ നാട്ടുകാരും , ബന്ധുക്കളും ചേർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

പരിക്ക് ഗുരുതരമാണെങ്കിലും സവിത അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുമെന്ന് കറുകച്ചാൽ പൊലീസ് അറിയിച്ചു.