video
play-sharp-fill
കറുകച്ചാൽ ചമ്പക്കര ക്ഷേത്രത്തിന് സമീപം ഓട്ടോ സ്റ്റാൻഡിൽ അനധികൃത മദ്യകച്ചവടം; അഞ്ചര ലിറ്റർ വിദേശമദ്യവുമായി പാമ്പാടി സ്വദേശിയായ ഓട്ടോഡ്രൈവർ പിടിയിൽ

കറുകച്ചാൽ ചമ്പക്കര ക്ഷേത്രത്തിന് സമീപം ഓട്ടോ സ്റ്റാൻഡിൽ അനധികൃത മദ്യകച്ചവടം; അഞ്ചര ലിറ്റർ വിദേശമദ്യവുമായി പാമ്പാടി സ്വദേശിയായ ഓട്ടോഡ്രൈവർ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: അനധികൃതമായി മദ്യ കച്ചവടം നടത്തിയ കേസിൽ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

പാമ്പാടി വട്ടക്കുന്ന് കരിങ്കണാം പൊയ്ക ഭാഗത്ത് നടുവിലേ മുറിയിൽ വീട്ടിൽ ആണ്ടവൻ മകൻ ജയബാലൻ(60) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുകച്ചാൽ ചമ്പക്കര ക്ഷേത്രത്തിന് സമീപം ഓട്ടോ സ്റ്റാൻഡിൽ അനധികൃതമായി മദ്യ വില്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ അഞ്ചര ലിറ്റർ വിദേശമദ്യവുമായി ഇയാളെ പിടികൂടുന്നത്.

ഇയാൾ മദ്യം ഔട്ട്‌ലെറ്റിൽ നിന്നും കൂടുതലായി വാങ്ങി സൂക്ഷിച്ചു വയ്ക്കുകയും ആവശ്യക്കാർക്ക് വലിയ വിലയിൽ വിൽപ്പന നടത്തി വരികയുമായിരുന്നു.

കറുകച്ചാൽ സ്റ്റേഷന്‍ എസ്. ഐ അനിൽകുമാർ,ഗോപകുമാർ, സുഭാഷ്, എ.എസ്.ഐ ബൈജു, സി.പി.ഓ മാരായ സന്തോഷ്‌കുമാർ, രഞ്ജിത്കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.