അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെയും മകനെയും ആക്രമിച്ചു; മൂന്ന് പേർ കറുകച്ചാൽ പോലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: അയൽവാസിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെയും മകനെയും ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കങ്ങഴ ഉള്ളായം ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ സദൻ മകൻ അനന്ദു സദൻ(22), വാഴൂർ 17- ആം മൈൽ ആനിക്കൽ വീട്ടിൽ അനിയൻ മകൻ അശ്വിൻ (21), ഇളംപള്ളി പുത്തന്‍ വീട്ടിൽ രാജൻ മകൻ രാഹുൽ രാജ് (23) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ മൂവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി അയൽവാസിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെയും, മകനെയും മർദ്ദിക്കുകയും, കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു.

ഇവരുടെ വീടിന്റെ മുൻവശത്തെ റോഡിൽ പ്രതികളിൽ ഒരാളായ അനന്തു തന്റെ ഓട്ടോറിക്ഷ ഇട്ട് കൂട്ടുകാരുമൊത്ത് ബഹളം വച്ചതിനെ മധ്യവയസ്കന്റെ മകൻ ചോദ്യം ചെയ്യുകയും തടര്‍ന്ന് ഇവർ സംഘം ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറി ഇരുവരെയും ആക്രമിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കുമാർ കെ.എം, എസ്.ഐ അനിൽകുമാർ, സി.പി.ഓ മാരായ സുരേഷ്, രതീഷ്, എബി പി.ജേക്കബ്‌ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.