തൊഴിൽ തർക്കം: കോട്ടയം കറുകച്ചാലിൽ തൊഴിലാളിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു; മരിച്ചത് ദൈവം പടിയിൽ പ്രവർത്തിക്കുന്ന ചട്ടിയും തവിയും ഹോട്ടൽ ഉടമ

Spread the love

കോട്ടയം: കറുകച്ചാലിൽ തൊഴിലാളിയുടെ കുത്തേറ്റു ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു.

video
play-sharp-fill

കറുകച്ചാൽ ദൈവം പടിയിൽ പ്രവർത്തിക്കുന്ന ചട്ടിയും തവിയും എന്ന ഹോട്ടലിലാണ് സംഭവം ഉണ്ടായത്. ഹോട്ടൽ ഉടമയായ മാവേലിക്കര സ്വദേശി രഞ്ജിത്തിനെ ആണ് തൊഴിലാളിയായ കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശി കൈനിക്കര ജോസ് കുത്തിയത്.

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. തൊഴിൽ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രതി ജോസ് പോലീസ് പിടിയിൽ ആയിട്ടുണ്ട് എന്നാണ് സൂചന.