കറുകച്ചാലിലെ ​ഗവൺമെന്റ് ആശുപത്രിയിൽ വാക്സിനെടുക്കാൻ വരുന്നവർക്ക് പനി ഫ്രീ!!!; കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധിയാളുകൾ വാക്സിനെടുക്കാനെത്തുന്ന കറുകച്ചാലിലെ ഹെൽത്ത് സെന്ററിൽ ആളുകളെ മഴയത്ത് നിർത്തി അധികൃതർ; സംസ്ഥാനമൊട്ടുക്കും വൈറൽപനി പടർന്നു പിടിക്കുമ്പോഴും വാക്സിനെടുക്കാൻ വരുന്നവർ ക്യൂ നിൽക്കുന്നിടത്ത് ഒരു പടുത കെട്ടി സംരക്ഷണമൊരുക്കാൻപോലും തയ്യാറാകാതെ ആശുപത്രി അധികൃതർ

Spread the love

സ്വന്തം ലേഖകൻ

കറുകച്ചാൽ: കറുകച്ചാൽ ​ഹെൽത്ത് സെന്ററിൽ വാക്സിനെടുക്കാനെത്തുന്നവർക്ക് പനി സൗജന്യമായി ലഭിക്കും. വാക്സിനെടുക്കാൻ എത്തുന്നവർ ക്യൂ നില്ക്കുന്നത് പെരുമഴയത്താണ്.

നാട്ടിൽ വൈറൽപനി പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് നിന്ന് ഇത്തരത്തിലൊരു ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. കനത്ത മഴയിലും കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ ക്യൂവിൽ നിന്ന് ദുരിതത്തിലാകുന്ന കാഴ്ചയാണ് കറുകച്ചാലിലേത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി ആളുകൾ പരാതിപ്പെടുന്നുണ്ടെങ്കിലും ക്യൂ നിൽക്കുന്നവരെ ഒരു പടുത വലിച്ചുകെട്ടി മഴ നനയാതെ സംരക്ഷിക്കാൻ പോലുമുള്ള നടപടി അധികൃതരുടെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുന്നില്ല. മന:പൂർവ്വം പൊതുജനങ്ങളെ മഴയത്ത് നിർത്തുന്ന അവസ്ഥയാണ് ഇവിടെയുള്ളത് .

കോവിഡിൽ നിന്ന് രക്ഷപ്പെടാൻ മഴ നനഞ്ഞ് വാക്സിനെടുത്ത് വീട്ടിലെത്തുന്നവർ വൈറൽപനിയുെടെ പിടിയിലാണ്.

ഇന്നു രാവിലെ കുട്ടികളടക്കമുള്ളവരെ പെരുമഴയത്ത് നിർത്തി വാക്സിനെടുക്കുന്നത് സംബന്ധിച്ച് നിരവധിയാളുകൾ തേർഡ് ഐ ന്യൂസിൽ വിളിച്ച് പരാതിപ്പെട്ടു .

തേർഡ് ഐ ന്യൂസിൽ നിന്നും ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് അടിയന്തിര നടപടി സ്വീകരിക്കാൻ അധികൃതർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.