കറുകച്ചാലിൽ റോഡിന് വീതിയില്ല; നടപ്പാതയുമില്ല; അപകടസാധ്യത കൂടുതൽ; വലഞ്ഞ് യാത്രക്കാർ

Spread the love

കറുകച്ചാൽ : കറുകച്ചാൽ മുതൽ നെത്തല്ലൂർ വരെ വശങ്ങളിൽ ആവശ്യത്തിന് വീതിയില്ലാത്തതും നടപ്പാതകളില്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു.

video
play-sharp-fill

വാഹനത്തിരക്കും അനധികൃത വഴിയോരക്കച്ചവടവും കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാണ്.കറുകച്ചാൽ ബസ്‌സ്റ്റാൻഡ് കവാടം മുതൽ കുറച്ചുഭാഗം വരെ മാത്രമേ നടപ്പാതകൾ ഉള്ളൂ. ബാക്കിഭാഗങ്ങൾ കാടും പടർപ്പും നിറഞ്ഞുകിടക്കുകയാണ്. ഇതിനിടയിലൂടെ വേണം യാത്രക്കാർ സഞ്ചരിക്കാൻ.

അണിയറപ്പടി ഭാഗങ്ങളിൽ വശങ്ങളിൽ വീതിക്കുറവാണ്. മഴക്കാലത്ത് റോഡിന്റെ വശങ്ങളിലൂടെ വെള്ളം കുത്തിയൊലിച്ച് ഇളകിക്കിടക്കുകയാണ്. ഈ ഭാഗത്ത് നടപ്പാതകൾ നിർമിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടതാണ്. അപകടസാധ്യതയേറിയ ഭാഗമാണിവിടം. നൂറുകണക്കിന് യാത്രക്കാരാണ് ഇതിലെ നടന്നുപോകുന്നത്. ടൗണിലും പരിസരത്തുംമാത്രമേ നടപ്പാതയുള്ളൂ. മറ്റ് ഭാഗങ്ങളിലും നടപ്പാതകൾ നിർമിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group