കോട്ടയം കറുകച്ചാലില്‍ വ്യാജനോട്ട് തട്ടിപ്പ്; വ്യാപാരിയെ കബളിപ്പിച്ചത് 2,000 രൂപയുടെ വ്യാജനോട്ടുകള്‍ നല്‍കി; തട്ടിപ്പ് തിരിച്ചറിഞ്ഞത് പണം മറ്റൊരു വ്യാപാരിക്ക് കൈമാറിയതോടെ 1

Spread the love

സ്വന്തം ലേഖിക

കോട്ടയം: കറുകച്ചാലില്‍ 2,000 രൂപയുടെ വ്യാജനോട്ട് തട്ടിപ്പ് നടന്നതായി പരാതി.

കറുകച്ചാല്‍ കവലയ്ക്ക് സമീപം മാടക്കട നടത്തുന്ന കുഞ്ഞുക്കുട്ടന്‍(74) എന്നയാളാണ് തട്ടിപ്പിന് ഇയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ക്ക് 2,000 രൂപയുടെ വ്യാജനോട്ടുകള്‍ നല്‍കി തട്ടിപ്പുകാരന്‍ കബളിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് തട്ടിപ്പ് നടന്നത്.

കുഞ്ഞുക്കുട്ടന്‍റെ കടയില്‍ നിന്ന് കാറിലെത്തിയ തട്ടിപ്പുകാരന്‍, 850 രൂപയുടെ സാധനങ്ങള്‍ വാങ്ങി. തന്‍റെ പക്കല്‍ ചില്ലറയില്ലെന്ന് പറഞ്ഞ തട്ടിപ്പുകാരന്‍ കുഞ്ഞുക്കുട്ടന് 2,000 രൂപയുടെ വ്യാജനോട്ട് നല്‍കുകയായിരുന്നു.

വ്യാപാരിയുടെ പക്കല്‍ കൂടുതല്‍ നോട്ടുകളുണ്ടെന്ന് മനസിലാക്കിയ തട്ടിപ്പുകാരന്‍, മറ്റൊരു വ്യാജനോട്ട് കൂടി നല്‍കി 2,000 രൂപ കൂടി തട്ടിയെടുത്തു. തട്ടിപ്പുകാരന്‍ നല്‍കിയ നോട്ടുകള്‍ കുഞ്ഞുക്കുട്ടന്‍ മറ്റൊരു വ്യാപാരിക്ക് കൈമാറിയ വേളയിലാണ് സംഭവം വ്യക്തമായത്.