video
play-sharp-fill

കോട്ടയം കറുകച്ചാലില്‍ അയല്‍വാസിയുടെ വളര്‍ത്തുനായയുടെ കടിയേറ്റ ഗൃഹനാഥൻ   നായയെ കിണറ്റിലെറിഞ്ഞു; രക്ഷിക്കാനിറങ്ങിയ ആള്‍ക്കും കടികിട്ടി; കടിയേറ്റ മൈലാടി സ്വദേശി മെഡിക്കല്‍ കോളജില്‍ ചികിത്സതേടി

കോട്ടയം കറുകച്ചാലില്‍ അയല്‍വാസിയുടെ വളര്‍ത്തുനായയുടെ കടിയേറ്റ ഗൃഹനാഥൻ നായയെ കിണറ്റിലെറിഞ്ഞു; രക്ഷിക്കാനിറങ്ങിയ ആള്‍ക്കും കടികിട്ടി; കടിയേറ്റ മൈലാടി സ്വദേശി മെഡിക്കല്‍ കോളജില്‍ ചികിത്സതേടി

Spread the love

സ്വന്തം ലേഖിക

കോട്ടയം: കറുകച്ചാലില്‍ അയല്‍വാസിയുടെ വളര്‍ത്തുനായയുടെ കടിയേറ്റ ദേഷ്യത്തില്‍ ഗൃഹനാഥന്‍ നായയെ കിണറ്റിലെറിഞ്ഞു.

നായയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ ആള്‍ക്കും കടിയേറ്റു. നായയുടെ കടിയേറ്റ മൈലാടി തെങ്ങുംകാലായില്‍ രാജന്‍ (54), കൃഷ്ണവിലാസത്തില്‍ രതീഷ് (35) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സതേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെ ആറരയോടെ മൈലാടിയിലായിരുന്നു സംഭവം. രാജന്‍ രാവിലെ കടയിലേക്ക് പോകുമ്പോഴാണ് അയല്‍വാസിയുടെ നായ കുരച്ചുകൊണ്ട് ഓടിയെത്തിയത്.

നായയെ ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് കൈയില്‍ കടിക്കുകയായിരുന്നു. കൈയില്‍ കടിച്ചുതൂങ്ങി കിടന്ന നായയെ രാജന്‍ പെട്ടെന്ന് സമീപത്തെ കിണറ്റിലെറിഞ്ഞു.

നായയെ രക്ഷിക്കാനായി 12.30 ഓടെ കിണറ്റിലിറങ്ങിയ രതീഷിനെയും നായ കടിച്ചു. കിണറ്റില്‍ നിന്നും കരയ്ക്കെടുത്ത നായയെ കെട്ടിയിട്ടു. കഴിഞ്ഞദിവസം മറ്റൊരാളെയും ഇതേ നായ കടിച്ചിരുന്നു.