വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തെ തുടർന്ന് യുവതിയെയും സഹോദരനെയും ആക്രമിച്ച പ്രതിയെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

കോട്ടയം: കറുകച്ചാലിൽ യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിൽ കങ്ങഴ സ്വദേശി ശ്രീജിത്ത് എസ്.പിള്ള (32) നെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു.

 

video
play-sharp-fill

കഴിഞ്ഞദിവസം വൈകിട്ട് 6.30 ഓടുകൂടി കറുകച്ചാല്‍ സ്വദേശിനിയായ യുവതിയും സഹോദരനും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ, കറുകച്ചാൽ വടക്കേറാട്ടു ഭാഗത്ത് വച്ച് ശ്രീജിത്തിന്റെ കാർ ഇടിപ്പിക്കുകയായിരുന്നു. സഹോദരന് പരിക്ക് പറ്റിയതിനെ തുടർന്ന് യുവതി ഇത് ചോദ്യം ചെയ്തു.

 

തുടർന്ന് ഇയാൾ യുവതിയെയും സഹോദരനെയും ചീത്തവിളിക്കുകയും സഹോദരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെ തടഞ്ഞ യുവതിയെ ഇയാൾ ആക്രമിക്കുകയുമായിരുന്നു. ഇയാളുടെ വിവാഹ ആലോചന യുവതി നിരസിച്ചതിൽ ഇയാൾക്ക് യുവതിയോട് മുൻ വിരോധം നിലനിന്നിരുന്നു.

 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പുതിയ കോടതിയിൽ ഹാജരാക്കി.