
കൂത്രപ്പള്ളി: നോയലിന്റെ വിയോഗം താങ്ങാനാവാതെ തട്ടാരടി കുടുംബവും കൂത്രപ്പള്ളി ഗ്രാമവും.
തട്ടാരടി ജോര്‍ജ്-ജോളി ദമ്പതികളുടെ മകളാണ് അപകടത്തില്‍ മരിച്ച നോയല്‍ ജോര്‍ജ് (23).
കറുകച്ചാലില്‍നിന്നു സാധനസാമഗ്രികള്‍ വാങ്ങി അമ്മ ജോളിക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ പിന്നാലെവന്ന ക്രെയിന്‍ ഇവരെ തട്ടിവീഴ്ത്തുകയും ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട നോയലിനെ ഏതാനും മീറ്റര്‍ വലിച്ചിഴയ്ക്കുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ നോയലിന്റെ മരണം സംഭവിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍നിന്നു രക്ഷപ്പെട്ടെങ്കിലും മകളുടെ മരണംവരുത്തിയ കനത്ത ആഘാതത്തിലാണ് അമ്മ ജോളി. മകളുടെ വിയോഗത്തില്‍ ദുഃഖമടക്കാനാവാതെ വിതുമ്പുന്ന അമ്മ ജോളിയെയും പിതാവ് ജോര്‍ജിനെയും ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമാകുന്നില്ല.
കൊച്ചി മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ ഫിസിയോതെറാപ്പി കോഴ്സ് പഠിക്കുന്ന നോയല്‍ ജോര്‍ജ് മൂന്നുദിവസത്തെ അവധി കഴിഞ്ഞു വീട്ടില്‍നിന്ന് ഇന്നലെ രാവിലെ മടങ്ങാനിരിക്കെയാണ് വിധി കവര്‍ന്നെടുത്തത്. കോഴ്സിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ് ഇതേ സ്ഥാപനത്തില്‍ ചെയ്തുവരികയായിരുന്നു. മൃതദേഹം കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ സംസ്കരിച്ചു.



