
സ്വന്തം ലേഖകൻ
കോട്ടയം: കറുകച്ചാലിൽ അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ, സ്കൂട്ടര്‍ യാത്രികനെ ഇടിച്ചശേഷം സമീപത്തെ ബജിക്കടയിലേക്കു പാഞ്ഞുകയറി. സ്കൂട്ടറില്‍ സഞ്ചരിച്ച തൃക്കൊടിത്താനം മംഗലത്ത് സച്ചിന് ജേക്കബി (23)ന് പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം 5.45ന് വാഴൂര്‍ റോഡില്‍ എസ്ബിഐക്ക് എതിര്‍വശത്തായിരുന്നു സംഭവം. കറുകച്ചാല്‍ സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവര്‍ ബംഗ്ലാംകുന്ന് ബേബിയുടെ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോയില്‍നിന്നും റോഡിലേക്കു തെറിച്ചുവീണ ബേബിയുടെ കാലിലൂടെ പിന്‍ഭാഗത്തെ ടയര്‍ കയറിയിറങ്ങി. സച്ചിന് കറുകച്ചാലില്‍നിന്നും ചങ്ങനാശേരി ഭാഗത്തേക്കു പോകുമ്പോള്‍ പിന്നാലെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും വാഹനത്തില്‍നിന്നും തെറിച്ചു റോഡില്‍ വീണു. ഇതോടെ സ്കൂട്ടര്‍ ഓട്ടോയുടെ അടിയിലായി. തുടര്‍ന്ന് ഓട്ടോറിക്ഷ എതിര്‍വശത്തുള്ള ബജിക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കൈകാലുകള്‍ക്ക് പരിക്കേറ്റ സച്ചിനെ നാട്ടുകാര്‍ ചേര്‍ന്ന് കറുകച്ചാല്‍ എന്‍എസ്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കറുകച്ചാല്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.