video
play-sharp-fill

കറുകച്ചാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ചങ്ങനാശേരി സ്വദേശിയ്ക്കു പരിക്ക്: മണിമല റോഡിൽ ഇരുപത് മിനിറ്റോളം ഗതാഗതം തടസപ്പെട്ടു; യുവാവ് അപകട നില തരണം ചെയ്തു

കറുകച്ചാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ചങ്ങനാശേരി സ്വദേശിയ്ക്കു പരിക്ക്: മണിമല റോഡിൽ ഇരുപത് മിനിറ്റോളം ഗതാഗതം തടസപ്പെട്ടു; യുവാവ് അപകട നില തരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കറുകച്ചാലിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം.

അപകടത്തിൽ സാരമായി പരിക്കേറ്റ ചങ്ങനാശേരി മലങ്കുന്നം സ്വദേശി ഹരികുമാറിനെ(47) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാലരയോടെ കറുകച്ചാൽ മണിമല റോഡിൽ ഇലയ്ക്കാട് ഭാഗത്തായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനാട് നിന്നും ചങ്ങനാശേരിയിലേയ്ക്കു ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഹരികുമാർ. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ കാർ ഹരികുമാറിന്റെ ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഹരികുമാർ റോഡിൽ തെറിച്ചു വീണു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ, തലയിടിച്ചു വീണെങ്കിലും കാര്യമായ പരിക്കേറ്റില്ല.

ഓടിക്കൂടിയ നാട്ടുകാരും പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരും ചേർന്ന് ഹരികുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം എത്തിച്ചു. ഇവിടെ നിന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു.

അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്. കാറിന്റെ മുൻ ഭാഗം ഏതാണ്ട് ഭാഗീകമായും തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് മണിമല റോഡിൽ 20 മിനിട്ടോളം ഗതാഗതം മുടങ്ങി. കറുകച്ചാൽ
പൊലീസ് എത്തി വാഹനങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചു.