video
play-sharp-fill
കറുകച്ചാലിൽ ചാപ്പലിന് നേരെ കല്ലേറ്..!ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ..! പിടിയിലായ യുവാവിനെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

കറുകച്ചാലിൽ ചാപ്പലിന് നേരെ കല്ലേറ്..!ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ..! പിടിയിലായ യുവാവിനെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

കറുകച്ചാല്‍: കറുകച്ചാലിൽ ചാപ്പലിന് നേരെ കല്ലേറ്. സെൻട്രൽ ജംഗ്ഷനിലെ അല്‍ഫോന്‍സ ചാപ്പലിലേക്കാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിനെ പൊലീസ് പടികൂടി.ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് നെടുംകുന്നം സഞ്ജീവനി മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ 5.50ഓടെയായിരുന്നു സംഭവം. രണ്ടാം നിലയിലെ ചാപ്പലില്‍ കുര്‍ബാന നടക്കുമ്പോഴാണ് കല്ലേറുണ്ടായത്.
ചാപ്പലിന്റെ വശത്തെ ചില്ല് പൊട്ടി കല്ല് അകത്തു വീണു. വീണ്ടും കല്ലെറിഞ്ഞെങ്കിലും ചില്ലില്‍ കൊണ്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബ്ദം കേട്ട് ചാപ്പലിലുള്ളവര്‍ ഓടിയെത്തിയെങ്കില്‍ ആരെയും കണ്ടില്ല. തുടര്‍ന്ന് പള്ളി അധികൃതര്‍ കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ സ്ഥലത്തുണ്ടായിരുന്ന ലോട്ടറി തൊഴിലാളിയുടെ മൊഴി പ്രകാരമാണ് പ്രതിയെ പിടികൂടുന്നത്.

അതേസമയം, ചാപ്പലിന് കല്ലെറിഞ്ഞ സംഭവത്തില്‍ കുറ്റക്കാരനെ പിടികൂടിയെങ്കിലും പൊലീസ് മനഃപൂര്‍വം ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച്‌ കൈയൊഴിയുകയായിരുന്നെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നെടുംകുന്നം ഫൊറോന സമിതി ആരോപിച്ചു.