കാര്‍ത്തികപ്പള്ളി ഗവ. യുപി സ്‌കൂളില്‍ മേല്‍ക്കൂര തകര്‍ന്ന സംഭവം: മാധ്യമങ്ങളെ വിലക്കി അധികൃതര്‍; പിടിച്ചിറക്കുമെന്ന് പഞ്ചായത്തംഗം

Spread the love

ആലപ്പുഴ: മേല്‍ക്കൂര തകർന്ന് വീണ ആലപ്പുഴ കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളില്‍ നിന്ന് മാധ്യമങ്ങള്‍ സ്കൂളിന് പുറത്ത് പോകണമെന്ന് അധികൃതർ.

പിടിച്ചിറക്കുമെന്ന് പഞ്ചായത്തംഗത്തിന്റെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയിലാണ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകർന്നത്.ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടമാണ് തകർന്നത്.

അവധി ദിവസമായതിനാലാണ് വൻ ദുരന്തം ഒഴിവായത്. നാലാം ക്‌ളാസിന്റെ രണ്ട് ഡിവിഷനുകളും ഹെഡ് മാസ്റ്ററുടെ ഓഫീസും കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്നതായി രക്ഷിതാക്കളും വിദ്യാർഥികളും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുതിയ കെട്ടിടത്തില്‍ വെച്ച്‌ ക്ലാസുകള്‍ നടക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെയാണ് അധികൃതര്‍ ഭീഷണിപ്പെടുത്തിയത്.