ആർ‌എസ്‌എസ് നയിക്കുന്ന സർക്കാർ ആർ എസ് എസിനെ എങ്ങനെ നിരോധിക്കും?: കാർത്തി ചിദംബരം

Spread the love

ന്യൂഡല്‍ഹി : രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ നിരോധിക്കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്ഥാവനയോട് വിയോജിച്ച്‌ കോണ്‍ഗ്രസ് എംപി കാർത്തി ചിദംബരം. ഇന്നത്തെ രാഷ്‌ട്രീയ, നിയമ ചട്ടക്കൂടില്‍ അത്തരമൊരു നീക്കം പ്രായോഗികമോ സുസ്ഥിരമോ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു.

video
play-sharp-fill

ആർ‌എസ്‌എസിന്റെയും ബിജെപിയുടെയും രാഷ്‌ട്രീയ പ്രത്യയശാസ്ത്രത്തോട് താൻ യോജിക്കുന്നില്ലെന്നും എന്നാല്‍ അത്തരമൊരു ആവശ്യം അംഗീകരിക്കാൻ ആകുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ അത് നിയമപരമായി പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഇത്തരത്തിലുള്ള അഭ്യർത്ഥന തീർച്ചയായും അംഗീകരിക്കാൻ പോകുന്നില്ലെന്നും ആർ‌എസ്‌എസിനെ നിരോധിക്കുകയും പിന്നീട് നിരോധനം പിൻവലിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു എന്നും ആർ‌എസ്‌എസ്-ബിജെപിയുടെ രാഷ്‌ട്രീയ പ്രത്യയശാസ്ത്രത്തോട് ഞാൻ യോജിക്കുന്നില്ല, പക്ഷേ ഇന്നത്തെ നിയമപരമായ സാഹചര്യത്തില്‍ നിരോധനം പ്രായോഗികവും സുസ്ഥിരവുമാണോ എന്ന് എനിക്ക് ഉറപ്പില്ല .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രി മുതല്‍ ആർ‌എസ്‌എസിലെ തീവ്ര അംഗങ്ങളായ വ്യക്തികളാണ് നിലവിലെ സർക്കാരിനെ നയിക്കുന്നത് എന്നതിനാല്‍, അത്തരമൊരു നടപടി പ്രതീക്ഷിക്കുന്നത് യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ് . ആർ‌എസ്‌എസ് നയിക്കുന്ന സർക്കാർ ആർ എസ് എസിനെ എങ്ങനെ നിരോധിക്കും ?എന്നും കാർത്തി ചിദംബരം ചോദിച്ചു.