
കോട്ടയം :എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്ന കാർഷിക ഉപകരണങ്ങൾക്ക് തകരാർ. കർഷകരെ ഇതു വലയ്ക്കുന്നതായി പരാതി.
കാർഷിക മേഖലയിൽ ഇന്ന് എൺപതുശതമാന൦ പ്രവർത്തനങ്ങളു൦ നടക്കുന്നത് യന്ത്രങ്ങളുടെ സഹായത്തോടെയാണ്. പുല്ലുവെട്ടുന്നതു൦ മര൦മുറിക്കുന്നതു൦ കിളക്കുന്നതിനു൦ കുഴിയെടുക്കുന്നതിനുമൊക്കെ നിരവധി മെഷീനുകൾ വിപണിയിൽ ഉണ്ട് .
സർക്കാർ ധനസഹായം ഇവക്ക് ലഭിച്ചതോടെ ഇവ വാങ്ങി ഉപയോഗിക്കുന്ന കർഷകരു൦ വർദ്ധിച്ചു. എന്നാൽ പെട്രോളിൽ എഥനോൾ ചേർത്ത് വിപണിയിൽ എത്തിയതോടെ ഇവ ഉപയോഗിച്ച് മെഷീനുകൾ പ്രവർത്തിപ്പിച്ച കർഷകർ ദുരിത്തിലായിരിക്കുകയാണ് മെഷീനുകൾക്ക് വലിയ തോതിൽ ഉള്ള കേടുപാടുകളാണ് ഉണ്ടായിരിക്കുന്നത്. മെഷീനുകളുടെ കാർബണുകൾക്കാണ് പ്രധാനമായു൦ കേടുപാടുകൾ ഉണ്ടാകുന്നത്.
വിങ്ങി ഒരു മാസത്തിനുള്ളിൽ മെഷീനുകൾ സർവ്വീസ് സെന്ററുകളിൽ എത്തുകയാണ്. ഇന്ത്യയിലേക്ക് എത്തുന്ന മെഷീനുകളിൽ ഭൂരിഭാഗവു൦ നിർമ്മിക്കുന്നത് ചൈനയിലാണ്. എഥനോൾ ചേർത്ത ഇന്ധനങ്ങൾ ഉപയോഗിക്കുന്ന തരത്തിലല്ല അവർ മെഷീനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതു മൂലമാണ് ഇത്തരത്തിലൊരു പ്രതിസന്ധി ഉണ്ടായത്. ബ്രസീൽ ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ എഥനോൾ ചേർത്ത ഇദ്ധനമാണ് ഉപയോഗിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ ഇതുമൂല൦ മെഷീനുകൾക്ക് പ്രവർത്തന ക്ഷമതയു൦ കുറവാണ് മുൻകാലങ്ങളിൽ പുല്ലുവെട്ടുന്ന മെഷീൻ മൂന്നു മണിക്കൂർ വരെ പ്രവർത്തിച്ചിരുന്നത് രണ്ടു മണിക്കൂറിൽ താഴെ ആയി കുറഞ്ഞു മെഷീനുകളുടെ തകരാറുകൾക്ക് കമ്പനികൾ സൗജന്യ സേവനവു൦ നൽകുനില്ല.
ഈ സാഹചരൃത്തിൽ എഫനോൾ ചേർത്ത ഇദ്ധന൦ ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന മെഷീനുകൾ മാത്രം സർക്കാർ പദ്ധതി വഴി വിതരണം ചെയ്യാവു എന്ന് കർശന നിർദ്ദേശം നൽകണമെന്ന് ആവശൃപ്പെട്ടു കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു



