
സ്വന്തം ലേഖകൻ
കോട്ടയം: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 24 മാസത്തിൽ കൂടുതൽ അംശദായ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട അംഗങ്ങൾക്ക് കുടിശികയും പിഴയും അടച്ച് അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം. ജനുവരി 31വരെ നാഗമ്പടത്തെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ തുക അടയ്ക്കാം.
60 വയസുകഴിഞ്ഞവർക്ക് കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനാവില്ല. കുടിശിക നിവാരണം നടത്തി അംഗത്വം പുനഃസ്ഥാപിക്കുന്ന അംഗങ്ങൾക്ക് കുടിശിക കാലഘട്ടത്തിലുണ്ടായ വിവാഹം, പ്രസവം, ചികിത്സ, വിദ്യാഭ്യാസ അവാർഡ് എന്നീ ക്ഷേമാനൂകൂല്യങ്ങൾക്ക് അർഹതയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേമനിധി പാസ് ബുക്ക് നഷ്ടപ്പെട്ടവർക്ക് ഓഫീസുമായി ബന്ധപ്പെട്ട് കുടിശിക അടക്കാം. ഇനിയൊരു കുടിശികനിവാരണം വരാൻ സാധ്യതയില്ലാത്തതിനാൽ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2585604