വിഷു വിപണി :കർഷകരെ കൈവിട്ട് കൃഷി വകുപ്പ് : വിഷു ചന്തകളും ഇല്ല: ഒന്നിനും പണമില്ലന്ന് സർക്കാർ;പ്രതിഷേധം ഉയർത്തി കർഷക കോൺഗ്രസ്

Spread the love

കോട്ടയം: വിഷു വിപണി ലക്ഷ്യമാക്കി പച്ചക്കറി കൃഷിക്ക് ഒരുങ്ങിയ കർഷകരെ കൃഷി വകുപ്പ് കൈവിട്ടതായീ കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു .കർഷകർക്ക് യാതൊരു ആനുകൂല്യവും ഈ കൊല്ലത്തെ വിഷു വിപണി ലക്ഷ്യമാക്കിയുള്ള പച്ചക്കറി കൃഷിക്ക് നൽകുന്നില്ല.

പണ൦ ഇല്ല എന്ന പതിവ് പല്ലവിതന്നെയാണ് വകുപ്പ് അവർത്തിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഗുണനിലവാരം ഇല്ലാത്ത ഹൈ ബ്രീഡ് വിത്തുകൾ അന്യ സംസ്ഥാനത്തുനിന്ന് ഇറക്കിയത് വ്യാപക പരാതിക്ക് കാരണമായിരുന്നു. വകുപ്പ് മന്ത്രിതന്നെ ഈ വിഷയത്തിൽ ഇടപെടുകയു൦ ചെയ്തു

ഇതിൽ പ്രകോപിതരായ കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് വിഷു വിപണിയിലേക്കുള്ള വിത്തുകളുടെയു൦ തൈകളുടെയു൦ വിതരണം അട്ടിമറിച്ചതിനു പിന്നിലെന്ന ആക്ഷേപ൦ ശക്തമാണ് വീഷു വിപണിയിൽ വില നിയന്ത്രിക്കാൻ കൃഷി വകുപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടത്തി വന്ന വിഷു ചന്തകളു൦ നിർത്തലാക്കിയിരിക്കുകയാണ്.മൊത്തത്തിൽ ഈ കൊല്ലത്തെ വിഷുക്കണി ഒരുക്കാൻ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് .

ഭൂമി തരം മാറ്റിയ ഇനത്തിൽ ആയിരത്തി അറുനൂറ്റി ആറു കോടിരൂപ കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് എത്തിയതാണ് എന്നാൽ ഈ തുക മുഴുവൻ സർക്കാർ വക മാറ്റി ചെലവഴിച്ചിരിക്കുകയാണ് വിഷു വിപണിയിൽ കൃഷി ചെയ്യുന്നതിന് കർഷകർക്ഖ് അടിയന്തര സഹായ നടപടി സ്വീകരിക്കുന്നതിന് വകുപ്പ് മന്ത്രി ഇടപെടണമെന്ന ആവശൃ൦ ശക്തമാണ്.