
പാരീസ്: കർഷകന് സ്വകാര്യ പറമ്പില്‍ നിന്ന് ലഭിച്ചത് 3000 കോടിയിലധികം മൂല്യം വരുന്ന സ്വർണനിക്ഷേപം. ഫ്രാൻസിലാണ് സംഭവം.
ഓവർഗെനില്‍ നിന്നുള്ള 52കാരനായ മൈക്കല്‍ ഡുപോണ്ട് എന്ന കർഷകനാണ് അമൂല്യ നിധി ലഭിച്ചത്. നാല് ബില്യണ്‍ യൂറോയിലധികം മൂല്യമുള്ള സ്വർണനിക്ഷേപമാണ് മണ്ണിനുള്ളില്‍ നിന്ന് കിട്ടിയത്.
സംഭവമറിഞ്ഞ ഫ്രഞ്ച് സർക്കാർ സ്വർണം കണ്ടെത്തിയ പ്രദേശത്തെ എല്ലാ പ്രവർത്തനങ്ങളും തടഞ്ഞു. വിഷയത്തില്‍ വ്യക്തമായ വിശകലനം ആവശ്യമാണെന്ന് വ്യക്തമാക്കിയ സർക്കാർ പാരിസ്ഥിതിക പഠനങ്ങളും നിയമവശങ്ങളും തേടേണ്ടതുണ്ടെന്നും വിശദമാക്കി.
‘പതിവുപോലെ പറമ്പില്‍ പരിശോധന നടത്തുമ്പോഴാണ് മണ്ണില്‍ അസാധാരണമായ തിളക്കം കണ്ടത്. ചെറുതായൊന്ന് കുഴിച്ചുനോക്കിയപ്പോള്‍ സ്വർണനിക്ഷേപം കണ്ടുഞെട്ടി. പിന്നാലെ വാർത്ത വളരെവേഗം പരക്കുകയായിരുന്നു. വിവരമറിഞ്ഞ് സർക്കാർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പറമ്പില്‍ 150 ടണ്ണിലധികം സ്വർണമുണ്ടാകാമെന്ന് പ്രാഥമിക പരിശോധനകള്‍ക്കുശേഷം അധികൃതർ അറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാരിസ്ഥിതിക പഠനങ്ങള്‍ ആരംഭിച്ചതിനാല്‍ പറമ്പ് സീല്‍ ചെയ്തിരിക്കുകയാണ്.
സ്വകാര്യ പറമ്പില്‍ നിന്നാണ് കണ്ടെത്തിയതെങ്കിലും ഫ്രാൻസില്‍ പ്രകൃതി വിഭവങ്ങള്‍ക്ക് കർശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണിനടിയിലുള്ളതെല്ലാം സർക്കാരിന്റെ അധികാര പരിധിയിലാണ് വരുന്നത്.
സ്വകാര്യ വ്യക്തികള്‍ക്ക് സ്വന്തമാക്കണമെങ്കില്‍ സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. സമ്പന്നമായ ജൈവവൈവിധ്യമുള്ള പ്രദേശമാണ് ഓവർഗെൻ മേഖല. സ്വർണം കണ്ടെത്തിയതിനുശേഷം വലിയ തോതിലുള്ള ഖനനം നടത്തുന്നത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.