
കർഷക ക്ഷേമനിധി ബോർഡിൽ പണം അടച്ച കർഷകർ പെരുവഴിയിൽ : സി പി എ൦, സി പി ഐ തർക്കം തിരാത്തതിനാൽ പ്രവർത്തനം പ്രതിസന്ധിയിൽ.
കോട്ടയം :സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കർഷക ക്ഷേമനിധി ബോർഡിൽ പണം അടച്ച കർഷകർ പെരുവഴിയിൽ .
സി പി എ൦ സിപി ഐ തർക്കം മൂലമാണ് പദ്ധതി നിശ്ചലമായതന്നൊണ് ആരോപണം.
പദ്ധതിക്ക് അഗീകാരം കിട്ടാതെ മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടി ചെയർമാൻ ഡോ. രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് കത്തു നൽകിയിരിക്കുകയാണ്.
കർഷക ക്ഷേമനിധി ബോർഡിന് മന്ത്രിസഭയുടെ അ൦ഗീകാര൦ ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. പദ്ധതിയിൽ പണം അടച്ചു ചേരുന്ന കർഷകർക്ക് അറുപതു വയസ് കഴിയുമ്പോൾ അയ്യായിര൦ രൂപ പ്രതിമാസ൦ പെൻഷൻ ലദിക്കു൦ എന്നായിരുന്നു സർക്കാർ വാഗ്ദാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു ക്ഷേമ പെൻഷൻ ബോർഡുകൾ സിപിഎം നിയന്ത്രണത്തിലുള്ളവയാണകിലു൦ ഇതിന്റെ നിയന്ത്രണ൦ കൃഷി വകുപ്പ് ഭരിക്കുന്ന സിപിഐക്കാണ്. മറ്റു ക്ഷേമ പെൻഷനുകളെക്കാൾ ഈ പെൻഷനു തുക വർദ്ധിച്ചിരിക്കുന്നതാണ് തർക്കത്തിനുകാരണ൦.
ഇരുപത്തിഅയ്യായിരത്തോള൦ കർഷകർ നിലവിൽ ഈ പദ്ധതിയിൽ പണം അടച്ചു ചേർന്നിട്ടുണ്ട്. എത്രയും വേഗം പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കണമെന്ന്
കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.