സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തോടാനുബന്ധിച്ച് കര്‍ഷക സംഗമം സംഘടിപ്പിച്ചു ; പൊൻകുന്നം വ്യാപാരഭവനിൽ നടന്ന കര്‍ഷക സംഗമം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം : ഓഗസ്റ്റ് 8 മുതൽ 10വരെ വൈക്കത്തു നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വിവിധ മേഖലകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള സംഗമങ്ങൾ ഇന്ന് ആരംഭിച്ചു.

കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും നിർദേശങ്ങൾ രൂപീകരിക്കുന്നതിനുമായി ചേരുന്ന കർഷകസംഗമം ഇന്ന് രാവിലെ 10ന് പൊൻകുന്നം വ്യാപാരഭവനിൽ സംഘടിപ്പിച്ചു. മുൻ കൃഷിമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് സി വി വസന്തകുമാർ മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, കിസാൻ സഭ ദേശീയ കൗൺസിലംഗം ഇ എൻ ദാസപ്പൻ, സിപിഐ സംസ്ഥാന കൗൺസിലംഗം ഒ പി എ സലാം, നേതാക്കളായ അഡ്വ. തോമസ് വിറ്റി, മോഹൻ ചേന്നംകുളം, ഹേമലതാ പ്രേംസാഗർ, സി ജി ജ്യോതിരാജ്, ശരത് മണിമല എന്നിവർ അഭിവാദ്യം അർപ്പിച്ചു.

റബ്ബർ, നെൽ കൃഷിമേഖലയിലെ പ്രശ്നങ്ങൾ കർഷകസംഗമം ചർച്ചചെയ്തു,
വിദ്യാർത്ഥി യുവജന സംഗമം ഓഗസ്റ്റ് 1ന് മുണ്ടക്കയം വൈഎംസിഎ ഹാളിൽ സംഘടിപ്പിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ്, സംസ്ഥാന കൗൺസിലംഗം ഒ പി എ സലാം, എഐവൈഎഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, പ്രസിഡന്റ് കെ രഞ്ജിത്ത്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അഖിൽ കെ യു, പ്രസിഡന്റ് ജിജോ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.

ഓഗസ്റ്റ് 3ന് പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ തൊഴിലാളി സംഗമം നടക്കും. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

സിപിഐ സംസ്ഥാന എക്സിക്യുട്ടീവംഗങ്ങളായ സി കെ ശശിധരൻ, ആർ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, എഐടിയുസി ജില്ലാ പ്രസിഡന്റ് ഒ പി എ സലാം, സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാർ, സിപിഐ ജില്ലാ എക്സിക്യുട്ടീവംഗങ്ങളായ ബാബു കെ ജോർജ്ജ്, അഡ്വ. തോമസ് വി റ്റി തുടങ്ങിയവർ അഭിവാദ്യം ചെയ്യും.

ഓഗസ്റ്റ് 5ന് കോട്ടയത്ത് മാമൻ മാപ്പിള ഹാളിൽ നടക്കുന്ന വനിതാ സംഗമം സിപിഐ കേന്ദ്ര സെക്രട്ടേറിയേറ്റംഗം ആനി രാജ ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് പി വസന്തം, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു തുടങ്ങിയവർ പ്രസംഗിക്കും.